ന്യൂയോർക്ക്: ഇറാനെതിരായ യുഎസ്- ഇസ്രേലി ആക്രമണങ്ങളെ രൂക്ഷമായി വിമർശിച്ച് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി. നിയമവിരുദ്ധമായ അധിനിവേശ യുദ്ധം എന്നു വിശേഷിപ്പിച്ച മംദാനി നഗരങ്ങളിൽ ബോംബ് വർഷിക്കുന്നതും സാധാരണക്കാരെ കൊല്ലുന്നതും ലോകം തടയണമെന്നും ആവശ്യപ്പെട്ടു.
അമേരിക്കക്കാർക്ക് മറ്റൊരു ഭരണമാറ്റ യുദ്ധമല്ല വേണ്ടത്. ജനങ്ങൾക്ക് വേണ്ടത് ജീവിതച്ചെലവ് കുറയ്ക്കാനുള്ള നടപടികളും സമാധാനവുമാണ്. രാജ്യത്തിന്‍റെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഇത്തരം യുദ്ധങ്ങളിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ന്യൂയോർക്കിലെ ഇറേനിയൻ വംശജരോട് സംസാരിച്ച മേയർ, അവർ നഗരത്തിന്‍റെ അവിഭാജ്യ ഘടകമാണെന്നും അവരെ സംരക്ഷിക്കാൻ നഗരം ഒപ്പമുണ്ടാകുമെന്നും കൂട്ടിച്ചേർത്തു.